puzha
ചൂട്ടക്കടവിൽ 'ഇനി ഞാനൊഴുകട്ടെ പദ്ധതി' യുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭ രാജൻ നിർവഹിക്കുന്നു

മാനന്തവാടി: ഹരിത കേരള മിഷന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ നീർച്ചാൽ വീണ്ടെടുപ്പിനായി കബനി നദിയിൽ ചൂട്ടക്കടവിൽ 'ഇനി ഞാനൊഴുകട്ടെ പദ്ധതി'യ്‌ക്ക് തുടക്കമായി. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്‌സൺ ശോഭാ രാജൻ നിർവഹിച്ചു. പി.ടി.ബിജു അദ്ധ്യക്ഷനായിരുന്നു. പ്രദീപ് ശശി, ഹെൽത്ത് ഇൻസ്‌പെക്ടർ വിൻസെന്റ് എന്നിവർ സംസാരിച്ചു. കെ ടി വിനു, വി കെ തുളസിദാസ്, ഷെൽജിൻദാസ്, വി സായൂജ്, എം പി അഞ്ജു എന്നിവർ നേതൃത്വം നൽകി.

യജ്ഞത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കാളികളായി.