പുൽപ്പള്ളി: പുൽപ്പള്ളി സീതാദേവി ലവ കുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിൽ പങ്കെടുക്കാൻ ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം. പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ആയിരങ്ങൾ ഒഴുകിയെത്തുന്നു.
കൊടിയേറ്റിന് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു. ക്ഷേത്രം തന്ത്രി ചാത്തനാട്ട് രാമചന്ദ്രൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം. രാവിലെ ആരംഭിച്ച അന്നദാനം രാത്രി വരെ നീണ്ടു. ഉത്സവത്തിന്റെ ഭാഗമായി വെള്ളാട്ട്, കുലകുത്തൽ ചടങ്ങ്, അരിയളവ്, ഭണ്ഡാരം എഴുന്നള്ളിപ്പ്, വാൾ എഴുന്നള്ളിപ്പ് എന്നിവയും നടന്നു. താലപ്പൊലി ഘോഷയാത്രയിൽ നിരവധി പേർ പങ്കാളികളായി. ഉത്സവം 8 ന് സമാപിക്കും.