മാനന്തവാടി: സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെയും മഞ്ഞനിക്കര ബാവായുടെയും ഓർമ്മപെരുന്നാൾ 8ന് തുടങ്ങും. വൈകിട്ട് 4.30ന് ഫാദർ പി.സി. പൗലോസ് കൊടിയേറ്റും. കാക്കഞ്ചേരി കുരിശിങ്കലിൽ വൈകിട്ട് 5.30ന് ഫാദർ എൽദൊ വെട്ടമറ്റവും കൊടിയേറ്റും. ഫാദർ ഷിബു കുറ്റിപറിച്ചേൽ വചനസന്ദേശം നൽകും. മധ്യസ്ഥപ്രാർത്ഥന, ആശീർവാദം, നേർച്ച സദ്യ എന്നിവ നടക്കും. 9 ന് രാവിലെ പ്രഭാത പ്രാർത്ഥനയും കുർബാനയും. വൈകിട്ട് 5ന് യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകും. 25 വർഷം മുൻപ്
ദേവാലയത്തിൽ സ്ഥാപിച്ച മഞ്ഞനിക്കര ബാവായുടെ തിരുശേഷിപ്പ് മെത്രാപ്പോലീത്ത പുനർസ്ഥാപിക്കും. തുടർന്ന് നഗരപ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവ നടക്കും.

സമാപന ദിവസമായ 10ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. ഡോ.കുര്യാക്കോസ് വെള്ളച്ചാലിനെയും വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവരെയും ആദരിക്കും. പ്രദക്ഷിണം, ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ, ലേലം എന്നിവ നടക്കും.

വടക്കേ വയനാട്ടിൽ മഞ്ഞനിക്കര ബാവായുടെ
തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള ഏക ദേവാലയമാണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി.