കൽപ്പറ്റ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഐ.ഡി.എ സംസ്ഥാന പ്രസിഡന്റ് ഡോ.സി.സി.ജോസഫ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രസിഡന്റ് ഡോ.സി.കെ.രഞ്ജിത്ത്, സെക്രട്ടറി ഡോ.ഫ്രൻസ് ജോസ്, ട്രഷററർ ഡോ.ബ്ലസിറ്റ് എബ്രഹാം, ഡോ.പി.ബി.സനോജ്, ഡോ.എം.രജിത്ത്, ഡോ.ടി.രാജേഷ്, ഡോ.നൗഷാദ് പള്ളിയിൽ എന്നിവർ സംസാരിച്ചു.
വായിലെ അർബുദത്തിനെതിരെയുള്ള ബോധവത്കരണം, സാമൂഹികസംഘടനകളുടെ സഹകരണത്തോടെ ദന്തൽ ക്യാമ്പുകൾ തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.