കൽപ്പറ്റ: പൗരത്വനിയമ ഭേദഗതിക്കെതിരെ 'ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്ദരാവില്ല ' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ യൂത്ത് മാർച്ച് നടത്തി.
മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ച് തലപ്പുഴയിൽ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി സഹദേവൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ടി കെ പുഷ്പൻ അദ്ധ്യക്ഷനായി. മാനന്തവാടിയിൽ പ്രതിഷേധ സദസ്സ് ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. അജിത് വർഗീസ് അദ്ധ്യക്ഷനായി.
കൽപ്പറ്റ ബ്ലോക്ക് മാർച്ച് മുട്ടിലിൽ എം വി വിജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. കൽപ്പറ്റയിൽ പ്രതിഷേധ സദസ്സ് സിപിഎം കൽപ്പറ്റ ഏരിയാ സെക്രട്ടറി എം മധു ഉദ്ഘാടനംചെയ്തു. അർജുൻ ഗോപാൽ അദ്ധ്യക്ഷനായി.

വൈത്തിരിയിൽ പഴയ വൈത്തിരിയിൽ നിന്ന് മാർച്ച് ആരംഭിച്ചു. ചുണ്ടേലിൽ പ്രതിഷേധ സദസ്സ് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. കെ തോമസ് അദ്ധ്യക്ഷനായി.
പുൽപ്പള്ളിയിൽ മാർച്ച് കെഎസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ് പി എസ് ജനാർദ്ദനൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രതിഷേധ സദസ്സ് കർഷക സംഘം ജില്ലാ ട്രഷറർ ടി ബി സുരേഷ് ഉദ്ഘാടനം ചെയ്തു.
ബത്തേരി മാർച്ച് മൂലങ്കാവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി ആർ ജയപ്രകാശ് ഫ്‌ളാഗ്ഓഫ് ചെയ്തു. ബീനാച്ചിയിൽ പ്രതിഷേധ സദസ്സ് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ വൈ നിഥിൻ അധ്യക്ഷനായി.