കൽപ്പറ്റ: ഡൽഹി ജെ.എൻ.യു സർവ്വകലാശാല ക്യാമ്പസിൽ എസ് എഫ് ഐ നേതാവും ജെ.എൻ.യു പ്രസിഡന്റുമായ ഐഷെ ഘോഷ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ എ.ബി.വി.പി, ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ ക്യാമ്പസുകളിലും വിവിധ ഏരിയാ,ലോക്കൽ കേന്ദ്രങ്ങളിലും എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു. രാത്രിയിൽ തന്നെ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലും അമ്പലവയൽ ഫ്‌ളവർ ഷോ നഗരിയിലും വിദ്യാർത്ഥികൾ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. വെറ്ററിനറി സർവ്വകലാശാലയിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.സച്ചിൻ അദ്ധ്യക്ഷനായി. കിരൺ സ്റ്റാം തോമസ് സംസാരിച്ചു.
പൂപ്പൊലി ഫ്‌ളവർ ഷോ നഗരിയിൽ നടന്ന പ്രതിഷേധയോഗം ഏരിയാ സെക്രട്ടറി ടി.പി ഋതുഷോഭ് ഉദ്ഘാടനം ചെയ്തു. ഷരീഫ് അദ്ധ്യക്ഷനായി.
കൽപ്പറ്റയിൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.അശ്വിൻ ഹാഷ്മി അദ്ധ്യക്ഷനായി പി പ്രണവ് ,സാന്ദ്രാ രവീന്ദ്രൻ അഥീന ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. മാനന്തവാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഏരിയാ സെക്രട്ടറി ജോയൽ ജോസഫ് ഉദ്ഘാടനം ചെയ്തു.പുൽപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഏരിയാ സെക്രട്ടറി ജിഷ്ണു ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ക്യാമ്പസുകളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.