മാനന്തവാടി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത് ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊറിയൻ കുടുംബവും. സൗത്ത് കൊറിയയിൽ നിന്നുള്ള ജൂൺ, ഭാര്യ കായ, മക്കളായ ഷുൻലു,ഷുഗു എന്നിവരാണ് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുവേദിയിൽ എത്തിയത്.
ഒരാഴ്ച മുമ്പ് കേരളത്തിലെത്തിയ ഇവർ ചൊവ്വാഴ്ചയാണ് മാനന്തവാടിയിലെത്തിയത്.തുടർന്ന് തോൽപ്പെട്ടി വന്യജീവി സങ്കേതം സന്ദർശിച്ചു. പണിമുടക്ക് ദിവസം ഗാന്ധി പാർക്കിലെത്തിയ കുടുംബം, പണിമുടക്ക് അനുഭാവികൾക്കായി ഭക്ഷണം പാചകം ചെയ്യുന്നത് കണ്ട് വിവരങ്ങൾ ആരായുകയും ദേശീയ പണിമുടക്കിനെ കുറിച്ച് വിവരങ്ങൾ ആരാഞ്ഞശേഷം ഗാന്ധി പാർക്കിലെ പൊതുയോഗം നടക്കുന്ന വേദിയിൽ വിവിധ രാഷ്ട്രിയ കക്ഷി നേതാക്കൾക്കൊപ്പം വേദി പങ്കിടുകയുമായിരുന്നു. തോൽപ്പെട്ടിയിലെ കാനന സവാരി ഏറെ ഹൃദ്യമായിരുന്നുവെന്ന് ജൂൺ പറഞ്ഞു. ഒരാഴ്ചയോളം ഈ കുടുംബം ജില്ലയിലുണ്ടാകും.