കൽപ്പറ്റ:കേന്ദ്ര സർക്കാരിന്റെ തൊഴിലാളി–ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ദേശീയ പണിമുടക്കി​ൽ വയനാട് നിശ്ചലമായി. ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാസങ്ങളായി നടത്തിയ പ്രചാരണത്തിന്റെ വിജയമായിരുന്നു സമ്പൂർണ പണിമുടക്ക്.

വി​രളമായി​ ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്റമാണ് നിരത്തിലറങ്ങിയത്. സർക്കാർ ഓഫീസുകളെല്ലാം അടഞ്ഞുകിടന്നു. വിദ്യാലയങ്ങളും കോളേജുകളും പ്രവർത്തിച്ചില്ല. ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ നിശ്ചലമായി.

ജില്ലയിലെങ്ങും പ്രകടനങ്ങളും ധർണകളും നടത്തി.
കൽപ്പറ്റയിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനവും ധർണയും നടത്തി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു.
ചുണ്ടേലിൽ സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ അഭിവാദ്യം ചെയ്തു. ബത്തേരിയിൽ സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്ഘാടനം ചെയ്തു. പനമരത്ത് സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ ഉദ്ഘാടനംചെയ്തു. മാനന്തവാടിയിൽ ധർണ എൽഡിഎഫ് ജില്ലാ കൺവീനർ കെ വി മോഹനൻ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റയിൽ സി കെ ശശീന്ദ്രൻ എംഎൽഎ, പി പി ആലി, കെ സുഗതൻ, സി മൊയ്തീൻകുട്ടി, പി കെ മൂർത്തി, ഇ കെ ബിജൂജൻ, ഗിരീഷ് കൽപ്പറ്റ, കെ കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
മേപ്പാടിയിൽ ധർണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം ഉദ്ഘാടനം ചെയ്തു.
മുട്ടിലിൽ എം ഡി സെബാസ്റ്റിയൻ ഉദ്ഘാടനംചെയ്തു.കമ്പളക്കാട് സി എസ് സ്റ്റാൻലി ഉദ്ഘാടനംചെയ്തു. വടുവഞ്ചാലിൽ യു കരുണൻ ഉദ്ഘാടനംചെയ്തു.
പൊഴുതനയിൽ ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച് മമ്മി ഉദ്ഘാടനം ചെയ്തു.കാവുമന്ദത്ത് തങ്കച്ചൻ ഉദ്ഘാടനംചെയ്തു. പടിഞ്ഞാറത്തറയിൽ തൊഴിലാളികൾ പ്രകടനം നടത്തി.