കൽപ്പറ്റ: സ്വാതന്ത്ര്യസമരസേനാനിയും കോഫി പ്ലാന്ററുമായിരുന്ന എം.എ.ധർമ്മരാജ അയ്യരുടെ മകൾ മടക്കിമല തേനമൂലയിൽ എം.ഡി.ഭുവനേശ്വരി (83) നിര്യാതയായി. ഭർത്താവ്: കെ.പി.രാമൻ (റിട്ട. നെയ്‌വേലി ലിഗ്‌നെറ്റ് കോർപറേഷൻ). മക്കൾ: രവി പരമേശ്വരൻ (റെഡ് എർത്ത്, കബനി), രാജീവ് ധർമ്മരാജ് (കാലിഫോർണിയ), ഉഷ (കേന്ദ്രീയ വിദ്യാലയം, ഇൻഡോർ). മരുമക്കൾ: തങ്കം റെയ്ച്ചൽ, ഗൗരി, വെങ്കിടേഷ് (ലാർസൻ ആൻഡ് ടൂബ്രോ)
സഹോദരങ്ങൾ: അഡ്വ.എം.ഡി. വെങ്കിടസുബ്രഹ്മണ്യം (മാതൃഭൂമി ഡയറക്ടർ), പാർവതി, സരസ്വതി, ആനന്ദം, പരേതയായ ലക്ഷ്മി. സംസ്‌കാരം പിന്നീട് മടക്കിമലയിലെ വീട്ടുവളപ്പിൽ.