സുൽത്താൻ ബത്തേരി : അയേൺ ഫാബ്രിക്കേഷൻ - എൻജിനിയറിംഗ് മേഖലയിലെ അംഗീകൃത തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു.
കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈസൻസെടുക്കാതെ, സർക്കാരിന് നികുതി അടയ്ക്കാതെ മൊബൈൽ വർക്ക് ഏറ്റെടുക്കുന്ന വെൽഡർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്തി.
സംസ്ഥാന പ്രസിഡന്റ് എ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമൻ ടി.എൽ.സാബു ,കെ.രാധാകൃഷ്ണൻ, സി.എം.തങ്കച്ചൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ജി.ഗോപകുമാർ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു.