കൽപ്പറ്റ: പൗരത്വനിയമ ഭേദഗതിക്കെതിരെ ഇന്ന് കോഴിക്കോട് യു ഡി എഫ് സംഘടിപ്പിക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും അയ്യായിരം പേർ വയനാട്ടിൽ നിന്ന് പങ്കെടുക്കും. 12 മണി മുതൽ ജില്ലയിൽ നിന്ന് പ്രവർത്തകർ കോഴിക്കോട്ടേക്ക് യാത്രതിരിക്കും. ജില്ലയിൽ നിന്ന് അറുപതോളം ബസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമായാണ് പ്രവർത്തകർ കോഴിക്കോട്ടെത്തുക. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ജംങ്ഷനിൽ നിന്ന് ഗാന്ധിറോഡിലൂടെ കടപ്പുറത്തെത്തി റാലി നടക്കുന്ന സ്ഥലത്തേക്ക് പ്രവർത്തകർ എത്തിച്ചേരണമെന്ന് ജില്ലാചെയർമാൻ പി പി എ കരീം, കൺവീനർ എൻ ഡി അപ്പച്ചൻ എന്നിവർ അറിയിച്ചു.