pulse
പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള കൽപറ്റ ജനറൽ ആശുപത്രിയിൽ നിർവഹിക്കുന്നു

കൽപ്പറ്റ: പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള കൽപറ്റ ജനറൽ ആശുപത്രിയിൽ നിർവഹിച്ചു.
ലോകത്തു നിന്ന് വസൂരി ഇല്ലാതാക്കിയതുപോലെ പോളിയോ രോഗത്തെയും തുടച്ചുനീക്കാൻ പ്രതിരോധ ചികിത്സയുമായി എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയകളിലൂടെയുള്ള ദുഷ്‌പ്രചരണങ്ങൾ വിശ്വസിക്കരുത്. കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ പ്രതിരോധചികിത്സ ഉറപ്പാക്കണം.
ചടങ്ങിൽ കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്‌സൺ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക മുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകുമാർ മുകുന്ദൻ സംസാരിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ.ആൻസി മേരി ജേക്കബ് സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസർ കെ.ഇബ്രാഹിം നന്ദിയും പറഞ്ഞു.