കണിയാമ്പറ്റ: കളഞ്ഞുകിട്ടിയ 7,000 രൂപ ഉടമസ്ഥന് തിരികെ ഏല്പിച്ച് കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് ആദിവാസി കോളനിയിലെ കെ.എം.മഹേഷ് സത്യസന്ധതയ്ക്ക് മാതൃകയായി. പള്ളിമുക്ക് സ്വദേശി മുഹമ്മദ് അഷ്‌റഫിനാണ് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടിയത്. പണം കളഞ്ഞു കിട്ടിയപ്പോൾ മഹേഷ് കമ്പളക്കാട് പൊലീസ് സ്‌റ്റേഷനിൽ ഏല്പിക്കുകയായിരുന്നു. തെളിവുകൾ നൽകിയതോടെ അഷ്‌റഫിന് സ്‌റ്റേഷനിൽ നിന്ന് പണം കൈമാറി.