കോട്ടത്തറ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോട്ടത്തറ പഞ്ചായത്ത് മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സി.കെ.നാണു എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നൂറുക്കണക്കിന് ആളുകൾ പങ്കെടുത്ത

പ്രകടത്തിന് ശേഷം ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തുകൊണ്ടായിരുന്നു പ്രതിഷേധ സായാഹ്നത്തിന്റെ തുടക്കം. പഞ്ചായത്ത് മെമ്പർ വി.അബ്ദുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.