 
കാവുംമന്ദം: നാലു ചുമരുകൾക്കുള്ളിൽ ജീവിതം തളയ്ക്കപ്പെട്ടുപോയ കിടപ്പ് രോഗികൾക്കായി തരിയോട് സെക്കണ്ടൻഡറി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ വളണ്ടിയർ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌നേഹയാത്ര സംഘടിപ്പിക്കുന്നു. ഇതിന്റെ ലോഗോ സി.കെ.ശശീന്ദ്രൻ എം.എൽ.എ ക്ക് കൈമാറി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ജിൻസി സണ്ണി, സഹകരണ വകുപ്പ് ജോയിന്റ് രജിട്രാർ പി. റഹിം, തരിയോട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എൻ. ഗോപിനാഥൻ, ഫാദർ ബിജു മാവറ തുടങ്ങിയവർ സംബന്ധിച്ചു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ ആരോഗ്യ കേരളം പദ്ധതിയുടെ സഹകരണത്തോടെ തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളിലെ വിദഗ്ദ പരിചരണം ആവശ്യമായ കിടപ്പ് രോഗികൾക്ക് വളണ്ടിയർ കൂട്ടായ്മ സാന്ത്വനമേകുന്നുണ്ടെന്ന് പ്രസിഡന്റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം ശിവാനന്ദൻ എന്നിവർ പറഞ്ഞു.