മാനന്തവാടി: മാനന്തവാടി കോഴിക്കോട് റോഡിൽ പായോടിന് സമീപം ജീപ്പും കാറും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ജീപ്പ് യാത്രികരും നാലാംമൈലിലെ സ്വകാര്യ ബാങ്ക് ജീവനക്കാരുമായ പേര്യ ആലാറ്റിൽ സ്വദേശി നിഥിൻ തോമസ് (30), കോഴിക്കോട് സ്വദേശി വിനോദ് (42), കണ്ണൂർ സ്വദേശി കെ ഷാജു (40), പുൽപ്പള്ളി സ്വദേശി ജിതിൻ വാസു (26) എന്നിവർക്കും, കാർയാത്രികരായ മക്കിയാട് ബെനഡിക്ടൻ ആശ്രമത്തിലെ വൈദികർ ഫാ. തോമസ്, ഫാ.ബെനഡിക്ട് എന്നിവർക്കുമാണ് പരിക്ക്. കാറിലുണ്ടായിരുന്നവർ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലും, ജീപ്പ് യാത്രികർ ജില്ലാആശുപത്രിയിലും ചികിത്സ തേടി. ഇന്ന് ഉച്ചയ്ക്ക് രണ്ടയോടെയായിരുന്നു അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല.