vlad
വാളാട് ഗുരദേവക്ഷേത്രം പ്രതിഷ്ഠയ്‌ക്കൊരുങ്ങി

വാളാട്: എസ്.എൻ.ഡി.പി യോഗം വാളാട് ശാഖ നിർമിച്ച ഗുരുദേവ ക്ഷേത്രം പ്രതിഷ്ഠയ്‌ക്കൊരുങ്ങി. 27 മുതൽ 30 വരെയാണ് പ്രതിഷ്ഠാ ഹോത്സവ ചടങ്ങുകൾ.ശിവഗിരി മഠത്തിലെ ജ്ഞാന തീർത്ഥ സ്വാമിയാണ് വിഷ്ണു ചൈതന്യ സ്വരൂപനായ ഗുരുദേവന്റെ പഞ്ചലോഹ പ്രതിഷ്ഠയ്ക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്.എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണ് ക്ഷേത്ര സമർപ്പണം നടത്തുന്നത്.മൃത്യുഞ്ജയ ഭാവത്തിലുള്ള ശിവൻ, ഭദ്രാസനയായ ദേവി,വിഘ്‌നേശ്വരനായ ഗണപതി എന്നീ ദേവിദേവൻമാരും ഇവിടെ കുടികൊള്ളുന്നുണ്ട്. 27 ന് വൈകീട്ട് ആറിന് യജ്ഞ മണ്ഡപത്തിൽ ഗുരുപൂജ, ആചാര്യവരണം, ഭദ്രദീപ പ്രകാശനം.28 ന് രാവിലെ 5.30 ന് മഹാഗണപതിഹവനം, 7.30 ന് മഹാസുദർശനഹവനം, വൈകീട്ട് 4.30 ന് വാളാട് എ.എൽ.പി സ്‌കൂൾ പരിസരത്ത് നിന്ന് താലപ്പൊലിയോടെ വിഗ്രഹഘോഷയാത്ര, 6.30ന് ബാധ വേർപാട്, ബിംബപരിഗ്രഹം, ജലാധിവാസം.29 ന് രാവിലെ 5.30ന് ഗണപതിഹവനം, 7.30 ന് മഹാമൃത്യുഞ്ജയ ഹവനം, ബിംബ ജലോദ്ധാരണം, ചതുശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, പഞ്ചവിംശതി, താഴികക്കുട പ്രതിഷ്ഠ, വൈകീട്ട് 5.30 ന് കലവറ നിറയ്ക്കൽ, 6.30ന് വാസ്തുരക്ഷോഘ്‌നഹോമം, പ്രസാദ ശുദ്ധി, പീഠപ്രതിഷ്ഠ, ബ്രഹ്മകലശപൂജ, പരികലശപൂജ, അധിവാസഹോമം.30 ന് രാവിലെ അഞ്ചിന് മഹാഗണപതിഹവനം, അധിവാസം, വിടർത്തിപൂജ, ഉച്ചയ്ക്ക് 12.5 ന് വിഗ്രഹ പ്രതിഷ്ഠ, കലശാഭിഷേകം, മംഗളപൂജ,12.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്യും.ആശ തുഷാർ ഭദ്രദീപം തെളിയിക്കും