കൽപ്പറ്റ: ജല അതോറിറ്റിയുടെ കൽപ്പറ്റ സബ് ഡിവിഷനു കീഴിൽ ഡിസംബർ വരെ വിവിധ കാരണങ്ങളാൽ 85 കണക്ഷനുകൾ വിച്ഛേദിച്ചു. വിച്ഛേദിച്ചവയിൽ 67 എണ്ണം കുടിശിക അടയ്ക്കാത്തതും 18 എണ്ണം മീറ്റർ കേടായതുമായ കണക്ഷനുകളാണ്. സബ് ഡിവിഷന് കീഴിൽ ഇനിയും കുടിശിക അടയ്ക്കാനുള്ളവർ കുടിശിക അടയ്ക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്യണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.