കൽപറ്റ: മഹാത്മാഗാന്ധി രക്ത സാക്ഷിത്വദിനമായ ജനുവരി 30 സി.പി.ഐ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. 30ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സി.പി.ഐയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സദസുകൾ നടത്തും. പനമരത്ത് നടക്കുന്ന സദസ് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി പി സുനീർ ഉദ്ഘാടനം ചെയ്യും. ചുണ്ടയിൽ നടക്കുന്ന സദസ് സി.പി.ഐ കണ്ണൂർ ജില്ലാ എക്‌സിക്യുട്ടീവ് അംഗം വി കെ സുരേഷ് ബാബുവും, എ ഐ വൈ എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടിയിൽ നടക്കുന്ന സദസ് സംസ്ഥാന കമ്മറ്റി അംഗം അജയ് ആവളയും ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സംസ്ഥാന കൗൺസിൽ അംഗം പി.കെ മൂർത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ് സ്റ്റാൻലി എന്നിവർ പ്രസംഗിക്കും.