ആലപ്പുഴ: യഥാസമയം ഒാരു ബണ്ടുകളുടെ നിർമ്മാണം നടത്താത്ത ഇറിഗേഷൻ വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേരളകർഷക സംഘം ആവശ്യപ്പെട്ടു. ഉപ്പുവെള്ളം കയറി നെൽകൃഷി നശിക്കുന്നത് തടയാൻ പമ്പ - അച്ചൻകോവിൽ ഡാമുകൾ തുടറന്ന് വിടണമെന്ന് ജില്ല പ്രസിഡന്റ് ജി.ഹരിശങ്കറും സെക്രട്ടറി സി.ശ്രീകുമാർ ഉണ്ണിത്താനും ആവശ്യപ്പെട്ടു.