ഹരിപ്പാട്: കെ.പി.സി.സി വിചാർ വിഭാഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി യുടെ 72ാ മത് രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് 'ഗാന്ധി സ്മരണാഞ്ജലി' നടത്തി. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. ജില്ലാ പ്രസിഡന്റ് അഡ്വ.സഞ്ജീവ് അമ്പലപ്പാട്‌ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായി. ജില്ലാ വർക്കിംഗ്‌ സെക്രട്ടറി എൻ.രാജ്‌നാഥ് ഗാന്ധി സന്ദേശം നല്കി. ജില്ലാ ഭാരവാഹികളായ പ്രൊഫ.പരമേശ്വരൻ പിള്ള, ഗംഗാധരൻ നായർ, കണിശേരി മുരളി, ആർ.വിജയകുമാർ, ചന്ദ്രമോഹനൻ നായർ, ബി.സരസ്വതി പിള്ള, ഹരി ആടുകാട്ട് എന്നിവർ സംസാരിച്ചു.