ph

കായംകുളം : എസ്.എൻ.ഡി. പി യോഗം കായംകുളം യൂണിയനിലെ തെക്കുകൊച്ചുമുറി 4342ാംനമ്പർ ശാഖാ യോഗത്തിലെ ഗുരുക്ഷേത്രസമർപ്പണ സമ്മേളനം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ എ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. വിശാലാന്ദസ്വാമി (ശിവഗിരിമഠം) മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ, വിഷ്ണുപ്രസാദ്, ടി​.വി.രവി, വനിതാ സംഘം പ്രസിഡന്റ് ശ്രീലതാ ശശി, ചന്ദ്രാഗോപിനാഥ്, അരിതാബാബു കൃഷ്ണകുമാർ, ഷാജി തുടങ്ങിയവർ സംസാരിച്ചു.