ആലപ്പുഴ: വിവിധ ക്ഷേമ പദ്ധതികൾ അട്ടിമിക്കാനുള്ള സർക്കാർ നയത്തിനെതിരെയും തീരദേശവാസികളെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെയും അഖിലേന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനിസിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. തുടർന്ന് നടക്കന്ന ധർണ ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥന വർക്കിംഗ് പ്രസിഡന്റ് എ.കെ.ബേബി, കെ.എ.ലത്തിഫ്, ബി.സുലേഖ, റീഗോരാജൂ, എസ്.സുബാഹു, ജില്ലാ സെക്രട്ടറിമാരായ ബിനു കള്ളിക്കാട്, എൻ.ഷിനോയ്, എ.ആർ.കണ്ണൻ, കെ.വി.ജോയി, എ.എസ്.വിശ്വനാഥൻ, എം.വി.രഘു, കെ.എം.ബാലാനന്ദൻ, പവനൻ പാണാവള്ളി, കെ.എഫ. തോബിയാസ്, ജി.എസ്.സജീവൻ, ആലീസ് സന്ധ്യാവ്, സജിമോൾ ഫ്രാൻസിസ്, സാധു, ശാരിപ്പൊടിയൻ, സുധിലാൽ, സന്തോഷ് പട്ടണം, ബിജു, സുഗുണൻ, മജീദ് എന്നിവർ സംസാരിച്ചു.