ആലപ്പുഴ : അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളാ ഗ്രന്ഥശാല സംഘം പ്ളാറ്റിനം ജൂബിലി ആഘോഷം ഇന്ന് നടക്കും. രാവിലെ 9ന് ആലപ്പുഴ ജവഹർ ബാലഭവനിൽ നടക്കുന്ന സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.കെ.സുലൈമാൻ അദ്ധ്യക്ഷത വഹിക്കും. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കൽ അഡ്വ. പി.വിശ്വംഭരപ്പണിക്കർ നിർവഹിക്കും.