 ജില്ലയിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് തൊഴിൽ നൽകി


ആലപ്പുഴ : ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ, ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകി ആര്യാട് ഗ്രാമ പഞ്ചായത്ത്. ഒന്നാമതെത്തി.5 കോടി 16 ലക്ഷം രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്കായി 2019-2020 കാലയളവിൽ ചെലവഴിച്ചത്.
രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നൽകാൻസാധിച്ചെന്ന് ആര്യാട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള അക്രഡിറ്റഡ് എൻജിനിയർ ഹരിത പറഞ്ഞു. ഫലവൃക്ഷത്തൈപരിപാലനത്തിനു പുറമെ കോഴിക്കൂട് നിർമ്മാണം, പശുത്തൊഴുത്ത്, ആട്ടിൻ തൊഴുത്ത്, നൂറിലധികം റോഡ് നിർമ്മാണം, കാന നിർമാണം, അംഗൻവാടി നിർമാണം തുടങ്ങിയ മെറ്റീരിയൽ ജോലികളും തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്തു. പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ 4136 കുടുംബങ്ങൾക്ക് തൊഴിൽ കാർഡ് വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 197 കുടുംബങ്ങൾ പട്ടികജാതി കുടുംബങ്ങളും 19 പട്ടിക വർഗ കുടുംബങ്ങളുമാണ്.

395

2019 -20 സാമ്പത്തിക വർഷത്തിലെ കണക്കു പ്രകാരം 395 കുടുംബങ്ങൾക്കാണ് തൊഴിൽ ദിനങ്ങൾ നൽകിയത്.

1, 56, 651

2019 ഏപ്രിൽ മുതൽ ജനുവരി 31 വരെയുള്ള ദിവസങ്ങളിൽ 1, 56, 651 തൊഴിൽ ദിനങ്ങളാണ് ആര്യാട് ഗ്രാമ പഞ്ചായത്ത് സൃഷ്ടിച്ചത്.

2436

പഞ്ചായത്തിൽ 2436 കുടുംബങ്ങൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉപജീവനം തേടുന്നു