ചേർത്തല:കട്ടച്ചിറ യുവധാര ക്ലബിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 ന് യുവധാര ഗ്രൗണ്ടിൽ തുണി സഞ്ചികൾ സൗജന്യമായി വിതരണം ചെയ്യും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു ഉദ്ഘാടനം ചെയ്യും.ക്ലബ് പ്രസിഡന്റ് ടി.എസ്. സുജിത്ത് അദ്ധ്യക്ഷത വഹിക്കും.വാർഡ് അംഗം കെ.സി.രമേശ് ബാബു,സനജ,യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ടി.ടി.ജിസ്‌മോൻ,എ.കെ.പ്രസന്നൻ,എൻ.കെ.ഹരിഹര പണിക്കർ, എം.വി.സുധാകരൻ,സി.ടി.ശ്രീജിത്ത് എന്നിവർ സംസാരിക്കും.