ആലപ്പുഴ: പി.എസ്.സി മത്സരപരീക്ഷകൾക്കു തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായി ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 25 ദിവസത്തെ സൗജന്യ പരീക്ഷാപരിശീലനം നൽകും. സ്‌റ്റൈപെൻഡുമുണ്ടാകും. താത്പര്യമുള്ളവർ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ ഫെബ്രുവരി നാലിന് മുമ്പ് ബന്ധപ്പെടണം. ഫോൺ 0477 -2230622.