ആലപ്പുഴ : പുത്തൻകുളം ആർ.ഒ പ്ലാന്റ് തുറക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ പൂക്കൈത ആറിന്റെ ആഴംകൂട്ടൽ സംബന്ധിച്ച കാര്യങ്ങൾ ഇറിഗേഷൻ വകുപ്പ് പഞ്ചായത്തിനോട് ആലോചിച്ചില്ല എന്ന ആക്ഷേപവും യോഗത്തിലുണ്ടായിടി. അവിടെ നിന്ന് ലഭിച്ച മണ്ണ് എത്രത്തോളം ഉണ്ടെന്നും അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ എത്രയും പെട്ടെന്ന് തഹസിൽദാർക്ക് നൽകാൻ യോഗം ആവശ്യപ്പെട്ടു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.ആർ. മനോജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.