ആലപ്പുഴ: അക്കാദമി ഫോർ കൾച്ചറൽ ആൻറ് എഡ്യുക്കേഷൻ(എ.സി.ഇ) ആലപ്പുഴയുടേയും കെ.എസ്.ടി.എ സംസ്ഥാന സമ്മേളന സംഘാടക സമിതിയുടെയും ആഭിമുഖ്യത്തിൽ എസ്.ഡി.വി സെന്റിനറി ഹാളിൽ നടത്തിയ ഫോക്കസ് 2020 വിജ്ഞാനപ്രദമായി. ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞ ഡോ.ടെസി തോമസ് വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും വിദ്യാർത്ഥികൾക്കായി ക്ലാസെടുക്കുകയും ചെയ്തു. ഡോ.എ.ബിജുകുമാർ, ഡോ.കെ.ജയചന്ദ്രൻ ,ഡോ.കെ.എസ്.സിബി, ഡോ.കെ.എൻ.കൃഷ്ണകുമാർ തുടങ്ങിയവർ വ്യത്യസ്ത ശാസ്ത്ര വിഷയങ്ങളിൽ ക്ലാസെടുത്തു. എയ്‌സിന്റെ ചെയർമാൻ അഡ്വ.കെ.എച്ച്.ബാബുജാൻ അദ്ധ്യക്ഷത വഹിച്ചു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, .ടി.ജെ.ആഞ്ചലോസ്, മുൻ .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസർ, പ്രൊഫ. ബിച്ചു. എക്‌സ്.മലയിൽ, കെ.എസ്.ടി.എ.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡി.സുധീഷ്, ഡോ.ബി.ശ്രീകുമാർ ,പ്രൊഫ.ആർ.ഇന്ദുലാൽ, ജി.സന്തോഷ്, പി.ജെ.ജോസഫ്, ജയമോഹൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.ധനപാൽ സ്വാഗതവും അക്കാദമി കൺവീനർ അഡ്വ.എം.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു