ആലപ്പുഴ: പൗരത്വം നഷ്ടപ്പെടുമെന്ന് കള്ളക്കഥകൾ ഉണ്ടാക്കി തെരുവിലിറക്കിയ സി.പി.എം-കോൺഗ്രസ്സ് ഗൂഢനീക്കം നാളെ മുസ്ലിം സമുദായത്തിലെ വിവേകമുള്ളവർ തിരിച്ചറിയുമെന്ന് ബി. ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനി ദേവ്. പറഞ്ഞു. ജനജാഗരൺ സമിതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ജന ജാഗരണ സദസ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി സംസ്ഥാന സമിതി അംഗം ടി.കെ. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ജനജാഗരണ സമിതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് സംയോജകൻ ജി.മുരളീധരൻ, ജി.വിനോദ് കുമാർ, സജി.പി.ദാസി.പി.മോഹനൻ, ജ്യോതി രാജീവ് , സുനിൽ കുമാർ, രതീഷ്, പങ്കജാക്ഷൻ, ധനേഷ്, ബിന്ദുവിലാസൻ ,വേണുഗോപാൽ, കെ.ജി.പ്രകാശ് എന്നിവർ സംസാരിച്ചു