ആലപ്പുഴ : സാഗര സഹകരണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ.വരുൺ വേണു ചാർജ്ജെടുത്തു. മുട്ടുമാറ്റിവയ്ക്കൽ, ഇടുപ്പ് മാറ്റിവയ്ക്കൽ, സ്പൈൻ സർജറി, ഷോൾഡർ സർജറി, ആർത്രോസ് കോപ്പിക് സർജറി, ജോയിന്റ് റീപ്ളേസ്മെന്റ് സർജറി തുടങ്ങിയ എല്ലാവിധ ശസ്ത്രക്രിയകളും നടത്തുന്നതിന് ഡോ. വരുൺ വേണു, ഡോ. ഷാജഹാൻ എന്നിവർ ഉൾപ്പെടുന്നതാണ് സാഗര ആശുപത്രിയിലെ അസ്ഥിരോഗ ശസ്ത്രക്രിയ വിഭാഗം. സ്വകാര്യ ഹെൽത്ത് ഇൻപ്പ്വറൻസ് പോളിസികൾ എടുത്തിട്ടുള്ളതവർക്ക് പ്രത്യേക പാക്കേജുകൾ പ്രകാരം കാഷ് ലെസ് ആയി ചികിത്സ നടത്താം.