ആലപ്പുഴ: ആഗോളതലത്തിൽ ക്രൂഡോയിൽ വില കുറയുന്ന സാഹചര്യത്തിലും വ്യാവസായിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന് 25 ശതമാനം വില വർദ്ധനവ് വരുത്തിയത് ഹോട്ടൽ മേഖലക്ക് തിരിച്ചടിയാണെന്ന് കേരളാ ഹോട്ടൽ ആന്റ് റസ്റ്റോറന്റ്അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. യോഗം ജില്ലാ ട്രഷറർ
എസ്.കെ.നസീർ ഉദ്ഘാടനം ചെയ്തു. രമേശ് ആര്യാസ് അദ്ധ്യക്ഷത വഹിച്ചു.സെയ്ഫുദ്ദീൻ മാർവൽ,ബോസ് മുരളി, ഷരീഫ് അലങ്കാർ, ശ്രീഹരി, പ്രസന്നകുമാർ, എബിൻ തുടങ്ങിയവർ സംസാരിച്ചു.