വള്ളികുന്നം : എസ്.എൻ.ഡി.പി യോഗം 4515-ാം നമ്പർ വള്ളികുന്നം കാരാഴ്മ ശതാബ്ദി സ്മാരക ശാഖായോഗത്തിൽ ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും 13 മുതൽ 16 വരെ നടക്കും.
ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് പീതാംബരദീക്ഷ നൽകുന്ന ചടങ്ങ് 6 ന് ഉച്ചയ്ക്ക് 2 ന് മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 10ന് ധ്യാനത്തിന് ആവശ്യമായ വിഭവങ്ങളും പൂജാദ്രവ്യങ്ങളും വിവിധ കേന്ദ്രങ്ങളിൽ സമാഹരിക്കും.
ധ്യാനമണ്ഡപത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ദിവ്യ ജ്യോതിസ് യജ്ഞാചാര്യന്റെ നേതൃത്വത്തിൽ മഹാനവമി ശാന്തിഹവനം നടത്തുന്ന മാതൃശാഖയായ കന്നിമേൽ 394-o നമ്പർ ശാഖയിൽ നിന്ന് അഞ്ച് ഹോമകുണ്ഡങ്ങളിൽ ജ്വലിപ്പിച്ച് ഘോഷയാത്രയായി മണ്ഡപത്തിൽ എത്തിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും.
ധ്യാനത്തിന്റെ വിജയത്തിനായി മേഖലയിലെ ശാഖാ ഭാരവാഹികളുടെ പ്രവർത്തകയോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപള്ളി ഉദ്ഘാടനം ചെയ്തു. ബി. സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. ജയകുമാർ പാറപ്പുറത്ത്, ഷാജി എം. പണിക്കർ, ഗോപൻ ആഞ്ഞിലിപ്ര, ദയകുമാർ ചെന്നിത്തല, എസ്. അനിൽ രാജ്, അജി പേരാത്തേരിൽ, ടി.ഡി. വിജയൻ, മഹേഷ് വെട്ടിക്കോട്, ചന്ദ്ര ബോസ് തുടങ്ങിയവർ പങ്കെടുത്തു.