ആലപ്പുഴ: മാർച്ച് 27,28 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ 23-ാം സംസ്ഥന സംമ്മേളനത്തിന്റെ സ്വാഗത സംഘംരൂപീകരണം 4ന് നടക്കും. രാവിലെ 10ന് എൻ.ജി.ഒ യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി.സി.ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തും.