ആലപ്പുഴ: കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ ഡി.സി.സി പ്രസിഡന്റ് എം.ലിജു നയിക്കുന്ന 'ജനകീയ പ്രക്ഷോഭജ്വാല" പദയാത്ര ഇന്ന് പെരുമ്പളത്ത് നിന്ന് ആരംഭിക്കും. വൈകിട്ട് 3ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. 23ന് ആലപ്പുഴ ബീച്ചിലാണ് പദയാത്രയുടെ സമാപനം.