മങ്കൊമ്പ് : ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവർ ഹൃയയാഘാതത്തെ തുടർന്ന് മരിച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് കണ്ണാടി വാഴച്ചിറ വീട്ടിൽ തോമസ് സേവ്യറിന്റെ മകൻ ജോസഫ് സേവ്യർ (ജോച്ചൻ-44) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ , പുളിങ്കുന്ന് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജോച്ചൻ രാവിലെ പിതാവിനുള്ള പ്രഭാതഭക്ഷണം വാങ്ങാൻ കാവാലം തട്ടാശേരി ജംഗ്ഷനിൽ പോയി മടങ്ങുന്നതിനിടെയാണ് സംഭവം. ഓട്ടോറിക്ഷയോടിച്ച് മാലിത്തറ കലുങ്കിനു തെക്കുഭാഗത്തെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി റോഡിൽ നിർത്തി. പിന്നാലെയെത്തിയ മറ്റൊരു ഓട്ടോറിക്ഷക്കാർ വണ്ടി നിർത്തിയിട്ടിരിക്കുന്നതുകണ്ട് ഇറങ്ങിനോക്കിയപ്പോൾ ഡ്രൈവൻ സീറ്റിൽ അനക്കമില്ലാതെ ഇരുന്ന ജോച്ചനെയാണ് കണ്ടത്. തുടർന്ന പുളിങ്കുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.