മാവേലിക്കര: അഗ്രി, ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോടിക്കൽ ഗാർഡൻസിൽ നടന്നു വരുന്ന കാർഷികോത്സവവും പുഷ്പമേളയും ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സമ്മാനദാന സമ്മേളനത്തിൽ ഡമാക്ക ഫെയിം സിനി ആർട്ടിസ്റ്റ് മിഷേൽ ആൻ ഡാനിയേൽ സമ്മാനങ്ങൾ വിതരണം ചെയ്യും. 6ന് നടക്കുന്ന സമാപന സമ്മേളനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫാ.വി.എം മത്തായി വിളനിലത്ത് അദ്ധ്യക്ഷനാവും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണവും കർഷകശ്രീ അവാർഡ് ദാനവും നിർവഹിക്കും.