ആലപ്പുഴ: ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റർ മാറുന്നതിനിടെ തീപടർന്ന് ചായക്കട പൂർണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ 10മണിയോടെയാണ് ബീച്ചിൽ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള കട കത്തിനശിച്ചത്. ഫ്രിഡ്ജ്, രണ്ട് കൂളർ, രണ്ട് ഫ്രീസർ എന്നിവ കത്തിനശിച്ചു. ലിഡിംഗ് ഫയർമാൻ കെ.ആർ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് എത്തി തീ അണച്ചു.