തുറവൂർ :തുറവൂർ - കുമ്പളങ്ങി റോഡിൽ സ്കൂൾ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് നാലാം വാർഡ് പറയകാട് നികർത്തിൽ വീട്ടിൽ രഘുവരൻ (62) ആണ് മരിച്ചത്. തുറവൂർ - കുമ്പളങ്ങി റോഡിൽ പറയകാട് എ.കെ.ജി കവലയ്ക്ക് തെക്കുവശമുള്ള വളവിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 3.30നായിരുന്നു അപകടം.രഘുവരൻ ഓടിച്ചിരുന്ന ഓട്ടോ തിരിക്കുന്നതിനിടെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോയുടെ അടിയിൽ പ്പെട്ടു പോയ രഘുവരനെ ഓടിക്കുടിയ നാട്ടുകാർ ചേർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ രഘുവരൻ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. നാലുകുളങ്ങര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. കുത്തിയതോട് പൊലീസ് കേസെടുത്തു. ഭാര്യ: ചന്ദ്രമതി, മക്കൾ: മിന്നു, നിവിൻ, മരുമകൻ: അനീഷ്.