ചേർത്തല:പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയാളെ പൊലീസ് അറസ്​റ്റ് ചെയ്തു. വാരനാട് കുളങ്ങരവെളി ഷിബുവിനെയാണ് (45) പോക്‌സോ നിയമ പ്രകാരം ചേർത്തല പൊലീസ് പിടികൂടിയത്. സ്വകാര്യ ബസ് സ്​റ്റാൻഡിന് സമീപത്തെ കടയിൽ ജോലി ചെയ്യുന്നഷിബു കടയിൽ ആളില്ലാത്ത സമയങ്ങളിൽ കുട്ടിയെ ഉപദ്റവിക്കുകയായിരുന്നു. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് വിദ്യാർത്ഥിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയതെന്ന് സി.ഐ വി.പി മോഹൻലാൽ പറഞ്ഞു.