ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് സപ്ലൈക്കോയുടെ ഉത്സവ ചന്ത ഇന്ന് രാവിലെ 10ന് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും.കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ആഡിറ്റോറിയത്തിന് മുന്നിലാണ് ചന്തയുടെ പ്രവർത്തനം.ഭക്ഷ്യ വസ്തുക്കൾ സബ്സിഡി നിരക്കിൽ ലഭിക്കുന്നതിന് പുറമേ പൊതു വിപണിയേക്കാൾ 40 മുതൽ 45 ശതമാനം വിലക്കുറവിൽ ഗൃഹോപകരണങ്ങളും ഉത്സവ സ്റ്റാളിൽ ലഭിക്കും.രാവിലെ 9.30 മുതൽ രാത്രി 9വരെയാണ് പ്രവർത്തനസമയം.