ചേർത്തല:അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി ചേർത്തല തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ പുള്ളോംചിറയിൽ രാജുവിനെ(60) അർത്തുങ്കൽ വില്ലേജ് സഹകരണ ബാങ്കിന് സമീപത്ത് നിന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി..സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ടോമിച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.