കായംകുളം: രാഷ്ട്രീയ സ്വയം സേവക സംഘം ചെങ്ങന്നൂർ ജില്ലാ സ്വാഭിമാൻ സംഗമവും പഥസഞ്ചലനവും കായംകുളം ഗോകുലം മെതാനത്ത് നടന്നു.പതിനയ്യായിരത്തോളം സ്വയം സേവകർ പങ്കെടുത്തു. വൈകിട്ട് വിഠോബ, പൊട്ടക്കനയത്ത് ജംഗ്ഷൻ, കല്ലുംമൂട് ജംഗ്ഷൻ എന്നിവടങ്ങളിൽ നിന്നും ആരംഭിച്ച പഥസഞ്ചലനം മുനിസിപ്പൽ ജംഗ്ഷനിൽ സംഗമിച്ച് ഗോകുലം മൈതാനത്ത് സമാപിച്ചു. തുടർന്ന് നടന്ന സ്വാഭിമാൻ സംഗമം കേരള പ്രാന്ത വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി ടി.കെ മാധവന്റെ പൗത്രൻ എൻ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കാര്യവാഹ് എസ്.മോഹനകുമാർ സ്വാഗതവും സമ്പർക്ക പ്രമുഖ് പ്രൊഫ.വി.രഘുനാഥ് നന്ദിയും പറഞ്ഞു.