വള്ളികുന്നം: ഇലിപ്പക്കുളം മണ്ണടിശേരിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിനും ഉച്ചാര മഹോത്സവത്തിനും തുടക്കമായി 10 ന് സമാപിക്കും. ഇന്ന് വൈകിട്ട് 4.30ന് നാരങ്ങാ വിളക്ക്, 5 ന് വൈകിട്ട് 4.30ന് മൃത്യുഞ്ജയഹോമം, 5.15 ന് വിദ്യാഗോപാല മന്ത്രാർച്ചന.6 ന് രാവിലെ 11ന് രുഗ്മിണീ സ്വയംവരം, വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ.7 ന് രാവിലെ 9 ന് നവഗ്രഹ പൂജ.8 ന് രാവിലെ 8ന് ശനീശ്വരപൂജ.9 ന് വൈകിട്ട് 7ന് വിളക്ക് അൻപൊലി ഉച്ചാര മഹോൽസവമായ 10 ന് രാവിലെ 6 ന് കലം പൊങ്കൽ ,7.45 ന് കാവിൽ നൂറുംപാലും, വൈകിട്ട് 4.30ന് ഘോഷയാത്രയും, കെട്ടുകാഴ്ചകളും. ക്ഷേത്ര തന്ത്രി വെട്ടിക്കോട് മേപ്പള്ളിൽ ഇല്ലത്ത് ബ്രഹ്മശ്രീ വേണുഗോപാൽ നമ്പൂതിരി, മേൽശാന്തി പ്രായിക്കര ചെറുവള്ളി ഇല്ലത്ത് പ്രശാന്ത് നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.. ചേർത്തല ഗണേഷ് കെ പെരുമാൾ യജ്ഞാചാര്യനാകും