ചാരുംമൂട്: നൂറനാട് ഇടപ്പോണിൽ അനധികൃതമായി പ്രവർത്തിക്കുന്ന കടയിൽ നിന്നു ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നൂറോളം കവർ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. നൂറനാട് ഇടപ്പോൺ മദ്യശാലക്ക് സമീപത്ത് കട നടത്തുന്ന ഇടപ്പോൺ ഹരി ഭവനത്തിൽ ഹരിയെയാണ് നൂറനാട് എക്സൈസ്റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഹൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ ഇടപ്പോൺ പ്രദേശങ്ങളിൽ വ്യാപകമായി വില്പന നടക്കുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന് ഈ പ്രദേശങ്ങൾ എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അറിയിച്ച> റെയ്ഡിന് പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനു ,രാജീവ്, റിയാസ് എന്നിവർ പങ്കെടുത്തു. പരാതികൾ അറിയിക്കാൻ ഫോ:04792383400 ,940006950