മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖയിലെ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗം നടന്നു. സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ കവിതാ രചനയിൽ എ ഗ്രേഡ് നേടിയ അനഘ.വി ദേവിനുള്ള അനുമോദനവും ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു. വനിതാ സംഘം പ്രസിഡന്റ് സുജാ സുരേഷ് അദ്ധ്യക്ഷയായി. സെക്രട്ടറി ലത ഉത്തമൻ സ്വാഗതം പറഞ്ഞു. വനിതാ സംഘം വൈസ് പ്രസിഡന്റ് സിന്ധു അനിൽ അനുമോദനവും നടത്തി. ശാഖാ പ്രസിഡന്റ് വി.നരേന്ദ്രൻ, സെക്രട്ടറി ഡി.വിജയൻ, രാധാകൃഷ്ണൻ പുല്ലാമഠം, ടി.എൻ.വിശ്വനാഥൻ, വി.പ്രദീപ് കുമാർ, ഡി.ഗംഗാധരൻ, കുമാരി അജ്ഞനാ സജീവൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സിന്ധു സോമരാജൻ നന്ദി പറഞ്ഞു.