കൈനകരി: കുട്ടനാട് താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു കൈനകരി കൂട്ടമംഗലം ഊരിക്കരിച്ചിറ വീട്ടിൽ കെ. പളനി (88) നിര്യാതനായി.
കുടികിടപ്പു സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സി.പി.എം കൈനകരി ലോക്കൽ കമ്മിറ്റി സെക്രട്ടറി, കുട്ടനാട് താലൂക്കു കമ്മിറ്റി അംഗം, കുട്ടനാട് താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റ്, ദീർഘകാലം ജനറൽ സെക്രട്ടറി, കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന എക്‌സിസിക്യുട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്നുച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: സുരേഷ് കുമാർ, സന്തോഷ് കുമാർ, സുധീഷ് കുമാർ, സതീഷ് കുമാർ, സുബോദ് കുമാർ. മരുമക്കൾ: നീന, അജിത, ബിന്ദു, അമ്പിളി, സജിത.