ആലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ രക്തസാമ്പിൾ പരിശോധന ഇന്ന് ആരംഭിക്കും. ഡോ. സുഗുണന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രക്തസാമ്പിളുകൾ പരിശോധിക്കാനുള്ള അനുമതി കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെയാണ് നൽകിയത്. നിലവിൽ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തുന്നത്. ഇവിടെ നിന്ന് പരിശോധനാ ഫലം ലഭിക്കാൻ കുറഞ്ഞത് മൂന്ന്, നാല് ദിവസമെങ്കിലും വേണ്ടിവരും. ആലപ്പുഴയിൽ പരിശോധന ആരംഭിക്കുന്നതിലൂടെ 24 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കാൻ കഴിയും. നിപ്പാ വൈറസ് പടർന്നപ്പോൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രക്തസാമ്പിൽ പരിശോധിക്കാനുള്ള അനുമതിക്കായി ആരോഗ്യ വകുപ്പ് പരിശ്രമിച്ചെങ്കിലും അന്ന് അനുമതി കിട്ടിയിരുല്ല.