തുറവൂർ: എസ്.എൻ.ഡി.പി യോഗം വളമംഗലം മദ്ധ്യം 1208-ാം ശാഖയിലെ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ശ്രീനാരായണ ഗുരുദർശനം പഠന ക്ലാസ് ആരംഭിച്ചു. ഗുരുകുലം ഗുരുദേവ ആദ്ധ്യാത്മിക പഠന കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ക്ലാസ് ആരംഭിച്ചത്. ശാഖാ സെക്രട്ടറി പി.കെ.ധർമ്മാംഗദൻ അദ്ധ്വക്ഷനായി. പ്രസിഡന്റ് കെ. ആർ വിജയൻ ഭദ്രദീപം പ്രകാശിപ്പിച്ചു. ദേവദാസ് ഗുരുകുലം പoന ക്ലാസ് ഉദ്ഘാടനം ചെയ്തു. മദിഷ് ഗുരുകുലം ക്ലാസ് നയിച്ചു. കെ.എസ്. ബിനിഷ്, അനുപ്, സുധാ രാജീവ്, കെ.ബി.അജിത്ത് എന്നിവർ സംസാരിച്ചു. യൂണിറ്റ് കൺവീനർ ജോളി നടരാജൻ സ്വാഗതവും ജോയിന്റ് കൺവീനർ പുഷ്പ രമേശൻ നന്ദിയും പറഞ്ഞു.