ആലപ്പുഴ: കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്ന ജീവനക്കാരുടെ സുരക്ഷയ്ക്ക് എല്ലാ ക്രമീകരണങ്ങളും മെഡിക്കൽ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും സജ്ജമാക്കി.
എൻ 95 മാസ്കുകൾ 1250 എണ്ണവും പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് കിറ്റ് 200 എണ്ണവും ഇന്നലെ വിതരണം ചെയ്തു. വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സമയത്ത് ഇവ വേണ്ടത്ര ഉണ്ടാവുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേന ആവശ്യമായത്രയും എത്തിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ വഴി ഇതിന് പുറമെയുള്ള സാമഗ്രികളും എത്തിച്ചിട്ടുണ്ട്. 1500 ട്രിപ്പിൾ ലെയർ മാസ്കും 1400 ഹാൻഡ് റബ്ബുകളും ഇന്നലെ എത്തിച്ചു. ഏത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടാനുള്ള എല്ലാ സംവിധാനവും ഐസൊലേഷൻ വാർഡുകൾ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും സജ്ജമാക്കിയിട്ടുണ്ട്.